Click to learn more 👇

മാവേലിക്കര സബ് ജയിലില്‍ കുളിക്കാന്‍ പോയ തടവുകാരന്‍ വനിതാ ജയിലിന്‍റെ മതില്‍ ചാടി രക്ഷപ്പെട്ടു


ആലപ്പുഴ: മാവേലിക്കര സബ് ജയിലിൽ നിന്ന് ആക്രമണക്കേസിലെ പ്രതി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന വിഷ്ണു ഇന്ന് രാവിലെയാണ് ജയിൽമതിൽ ചാടി രക്ഷപ്പെട്ടത്.

സെല്ലിൽ നിന്ന് കുളിക്കാനിറങ്ങിയ പ്രതി വനിതാ ജയിലിന്റെ വശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.