Click to learn more 👇

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍


തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

കൊല്ലം കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചു.

ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.  പെരുമാതുറ സ്വദേശികളായ നൗഫൽ, നിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.  കുട്ടിയെ കൊണ്ടുവരാൻ വാഹനം ക്രമീകരിച്ചതിനും വീട് വാടകയ്‌ക്കെടുത്തതിനുമാണ് സുഹൃത്തുക്കൾ പിടിയിലായത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.