പള്ളുരുത്തി സ്വദേശി ജോളി ജെയിംസാണ് വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തൊടുപുഴ സ്വദേശി സൂര്യയെ മർദിച്ചത്.
വിസയ്ക്കായി ജോളി ട്രാവൽസ് ഉടമയ്ക്ക് ഒരു ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഏറെ നാൾ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ചോദിച്ചു. എന്നാൽ പണം കിട്ടാതെ വന്നതോടെ ഉടമയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ട്രാവൽ ഏജൻസിയിലെത്തി.
ഈ സമയം ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെയാണ് ഏജൻസിയിലെ ജീവനക്കാരിയായ യുവതിയെ യുവാവ് ആക്രമിച്ചത്. കഴുത്തിൽ മുറിവേറ്റ സൂര്യ അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ച് ജോളിയെ അറസ്റ്റ് ചെയ്തു.