Click to learn more 👇

എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; മകളുടെ സഹപാഠി, രാത്രി വീട്ടിലെത്തി തര്‍ക്കം


ആലപ്പുഴ: മുതുകുളത്ത് എസ്ഐയുടെ വീടിന് മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.  

തൃക്കുന്നപ്പുഴ വലിയപറമ്ബ് സ്വദേശി സൂരജി(24)നെയാണ് ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ് കുമാറിന്റെ വീടിനു മുന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എസ്ഐ സുരേഷ് കുമാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി മൂന്നാറിലാണ് ഉള്ളത് .  എസ്ഐയുടെ വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് സൂരജിന്റെ വീട്.  എസ്ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു.  ഈ പരിചയത്തിൽ സൂരജ് കഴിഞ്ഞ ദിവസം എസ്ഐയുടെ വീട്ടിൽ വന്നിരുന്നു. 

 രാത്രി ഇവിടെയെത്തിയ സൂരജും വീട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും പിന്നീട് യുവാവ് തിരികെ പോയതായും റിപ്പോർട്ടുണ്ട്.  ഇതിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് സൂരജിനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി വാക്കുതർക്കത്തെ തുടർന്ന് ഇവിടെനിന്ന് പോയ സൂരജ് തിരിച്ചെത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.