Click to learn more 👇

മൈനസ് 50 ഡിഗ്രി; ലോകത്ത് ഏറ്റവും തണുപ്പുള്ള നഗരത്തിലെ ജനജീവിതം| വീഡിയോ കാണാം


 

ഇതെന്തൊരു തണുപ്പാണ്! വൃശ്ചിക രാവുകളിൽ മലയാളികൾ സ്ഥിരമായി പറയുന്ന വാക്കുകളാണിത്.

ചെറിയ മഞ്ഞുവീഴ്ച കണ്ട് വിറയ്ക്കുന്ന മലയാളിയെയും ജനുവരിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഉത്തരേന്ത്യക്കാരെയും  കണ്ടാൽ റഷ്യയിലെ യാക്കൂറ്റ്സുകാര്‍ ചോദിക്കും ഇത് ഒകെ ഒരു തണുപ്പാണോ എന്ന്. 


റഷ്യയുടെ വടക്കേ അറ്റത്തുള്ള സഖാ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തോട് ചേർന്നുള്ള ഒരു പ്രദേശമാണിത്. ലെന നദിയുടെ തീരത്തുള്ള യാക്കൂറ്റ്സിൽ, തണുപ്പ് എന്ന്‌ പറഞ്ഞാൽ പോരാ, ഫ്രിഡ്ജിൽ കുടുങ്ങിയതുപോലെയാണ്ജീവിതം.  

ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരമാണ് യാക്കൂറ്റ്സ്. മൈനസ് 50 ഡിഗ്രി സെൽഷ്യസാണ് ഇപ്പോഴത്തെ താപനില.  മൈനസ് 51 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ച ഇവിടെ താപനില. മൈനസ് 64 ഡിഗ്രി സെൽഷ്യസിനു താഴെ വെരെ പോയിട്ടുണ്ട്  ഇവിടുത്തേ താപനില.  2018ലെ മഞ്ഞുകാലത്ത് പലരുടെയും കണ്പീലികൾ ഉറഞ്ഞുപോയ അവസ്ഥയുണ്ടായിരുന്നു.  


മൂക്കത്ത് വിരൽ വെച്ചിട്ട് ഇത്രയും തണുത്ത സ്ഥലത്ത് ആളുകൾ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിക്കരുത്. യാക്കുറ്റ്സുകാര്‍ക്ക് ഇതൊരു പ്രശ്നമല്ല.  


1922 മുതൽ സാഖ ഒരു സ്വയംഭരണ പ്രദേശമാണ്. റഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും, സാഖയിൽ ഒരു ദശലക്ഷത്തിൽ താഴെയെ ജനസംഖ്യയുള്ളൂ മൂന്നര ലക്ഷത്തിലേറെപ്പേര്‍ യാക്കുറ്റ്‌സ് നഗരത്തിൽ താമസിക്കുന്നു.  ജനസംഖ്യയുടെ പകുതിയോളം വരുന്നത്  സൈബീരിയൻ യാക്കുറ്റ്‌സുകളാണ്.

39 ശതമാനം റഷ്യൻ വംശജരാണ്.  റഷ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ അതിവേഗം വളരുന്ന നഗരമാണ് യാക്കുറ്റ്‌സ്.  

യാക്കുറ്റ്‌സ് നഗരത്തിലെ തണുപ്പുമായി മല്ലിട്ട് നടത്തുന്ന കുറച്ച് പരീക്ഷണങ്ങളുടെ വീഡിയോ കാണാം ചുവടെ 👇



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.