ലോകത്തിലെ ഏറ്റവും സെക്‌സിയായ മുത്തശ്ശി എന്നറിയപ്പെടുന്ന യുവതി പ്രണയിക്കാൻ വിശ്വസ്തനായ ഒരു കാമുകനെ വേണമെന്ന ആഗ്രഹവുമായി രംഗത്ത്.
ലോകത്തിലെ ആയിരക്കണക്കിന് മനുഷ്യരുടെ ആരാധനാപാത്രമായ 52 കാരിയായ ജിന സ്റ്റുവർട്ട് 'ലോകത്തിലെ ഏറ്റവും HOT മുത്തശ്ശി' എന്നാണ് അറിയപ്പെടുന്നത്.
അവരുടെ യൗവ്വനം അവരുടെ പ്രായത്തെ മറികടക്കുന്നു,ഇത് അവർക്ക് അത്തരമൊരു വിളിപ്പേര് നേടിക്കൊടുത്തു. ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും തന്നെ പ്രണയിക്കാൻ വിശ്വസ്തനായ ഒരു കാമുകനെ വേണമെന്ന ആഗ്രഹവുമായാണ് ഈ ഓസ്‌ട്രേലിയൻ മോഡൽ രംഗത്തെത്തിയിരിക്കുന്നത്.
ജിന സ്റ്റുവർട്ട് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുൻ വിവാഹത്തിൽ ഒരു മകളുള്ള ജിന സ്റ്റുവാർട്ട് വളരെക്കാലമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. താൻ മുമ്പ് പല പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ തനിക്ക് യഥാർത്ഥ പ്രണയം വേണമെന്നും അവർ പറയുന്നു.
മകൾ വളർന്നു വരുന്നതിനാൽ ഇനി ജീവിതത്തിലേക്ക് ആളെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുമെന്നും അവർ പറഞ്ഞു. തന്റെ സുരക്ഷ പരിശോധിച്ച ശേഷം മാത്രമേ തുടർ തീരുമാനങ്ങൾ എടുക്കൂ എന്ന് ജിന സ്റ്റുവാർട്ട് പറഞ്ഞു.
താൻ ഡേറ്റ് ചെയ്ത പുരുഷന്മാരിൽ ഭൂരിഭാഗവും തന്നേക്കാൾ പ്രായം കുറഞ്ഞവരാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ ഒരാളെ തിരഞ്ഞെടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്.
തന്റെ പുതിയ തീരുമാനത്തിന് ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി വൈകാതെ തന്നെ തന്റെ പ്രണയത്തെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിന സ്റ്റുവർട്ട് പറഞ്ഞു.