ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരിടവേളയ്ക്ക് ശേഷം കൊച്ചിയില്‍ പന്തുതട്ടാന്‍ ഇറങ്ങുകയാണ്.
വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാകും ബ്ലാസ്റ്റേഴ്സ് നേരിടുക. ഏറ്റവുമൊടുവില്‍ നടന്ന 2 എവേ മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് ഇവാന്‍്റേയും സംഘത്തിന്‍്റെയും വരവ്. അതുകൊണ്ടുതന്നെ കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തുവാനാകും മഞ്ഞപ്പടയുടെ ശ്രമം. പരിക്കിന്‍്റെ പിടിയിലുള്ള ലെസ്കോ ഇന്നത്തെ മത്സരത്തിലും ഉണ്ടാകില്ല.
കൂടാതെ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സന്ദീപ് സിംഗിന് സീസണ്‍ മുഴുവനായും നഷ്ടപ്പെടുമെന്നത് ആരാധകര്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയാണ്. മറുവശത്ത്, സീസണില്‍ ഒരേയൊരു വിജയം മാത്രമാണ് നോര്‍ത്ത് ഈസ്റ്റിന് അവകാശപ്പെടുവാനുള്ളത്.
പ്ലേഓഫ് പ്രതീക്ഷകളൊക്കെ മുന്നേതന്നെ അവസാനിച്ചതിനാല്‍ ഏത് വിധേനയും അവസാന സ്ഥാനത്തുനിന്നും കരകയറാനാകും നോര്‍ത്ത് ഈസ്റ്റ് പരിശ്രമിക്കുക. ഇരുടീമുകളും സീസണിലെ ആദ്യപാദത്തില്‍ ഗുവാഹത്തിയില്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കുവാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.
ഇന്നും അതേമികവ് പുറത്തെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് ടീം ക്യാമ്ബിന്‍്റെ പ്രതീക്ഷ. നിലവില്‍ 14 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍്റുമായി 5ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ 3ആം സ്ഥാനം തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് സാധിക്കും. അതേസമയം, 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് കേവലം 4 പോയിന്‍്റ് മാത്രമായി അവസാന സ്ഥാനത്താണ് ഉള്ളത്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.