Click to learn more 👇

മുംബൈയോട് 'നാല് നില'യില്‍ പൊട്ടി ബ്ലാസ്റ്റേഴ്‌സ്


 


ലൈവ് മത്സരത്തിൽ ചില സാങ്കേതിക തകരാർ നേരിടേണ്ടി വന്നു എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു” 


തോൽവിയറിയാതെ എട്ട് മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി. അതും ഉത്തരം കിട്ടാത്ത നാലെണ്ണം വാങ്ങി

ഇതുവരെ അപരാജിതരായ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തിയത്. ജോർജ് പെരേര ഡയസ് ഇരട്ടഗോൾ നേടിയപ്പോൾ ഗ്രെഗ് സ്റ്റുവർട്ട്, ബിപിൻ സിങ് എന്നിവർ ഓരോ ഗോളും നേടി.

മത്സരം തുടങ്ങി 22 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വിധിയെഴുത്തി.  ആദ്യ പകുതിയിൽ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് പിന്നിലായി.  

90 മിനിറ്റും കളിയുടെ രണ്ടാം പകുതിയിലും ശക്തമായി പൊരുതിയ ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ പോലും തിരിച്ചുപിടിക്കാനായില്ല.  ജയത്തോടെ 33 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്തെത്തി.  തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സ്ഥാനത്തിന് മാറ്റമില്ല. 31 പോയിന്റുമായി ഹൈദരാബാദ് സിറ്റി എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്.

കളിയുടെ നാലാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ മുന്നേറ്റത്തിനൊടുവിൽ മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യ ഗോൾ പിറന്നു.  പോസ്റ്റിലേക്ക് പന്തുമായി മുന്നേറിയ ബിപിൻ സിംഗ് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ ബോൾ തട്ടിയകറ്റി എങ്കിലും പന്ത് ഡയസിന്റെ കാലിൽ കിട്ടി.  പെട്ടെന്ന് പന്ത് വലയിൽ എത്തിച്ചു (1-0)

തുടർന്ന് പത്താം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌ടെയുടെ വലതുവിങ്ങിൽ നിന്ന് ഒരു ലോംഗ് ക്രോസ് ഹെഡ് ചെയ്ത് ഗ്രെഗ് സ്റ്റുവർട്ട് മുംബൈയുടെ ലീഡ് രണ്ടാക്കി (2-0).  ഇതോടെ ആദ്യ പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് പിന്നിലായി.  ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാഴ്ചക്കാരാക്കി പതിനാറാം മിനിറ്റിൽ മുംബൈ വീണ്ടും സ്കോർ ചെയ്തു.  ഇത്തവണ ബിപിൻ സിംഗ് ടീമിനായി വലകുലുക്കി (3-0).  

22-ാം മിനിറ്റിൽ ജാഹുവിന്റെ അസിസ്റ്റിൽ പെരേര ഡയസ് രണ്ടാം തവണയും വലകുലുക്കിയപ്പോൾ മുംബൈയുടെ ലീഡ് നാലായി (4-0).  ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും നേടാനായില്ല.