Click to learn more 👇

പൊലീസ് ജീപ്പിടിച്ച്‌ പുതുവര്‍ഷാഘോഷം കഴിഞ്ഞ് മടങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു


 

ആലപ്പുഴ: തലവടിയിൽ പോലീസ് ജീപ്പ് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.  കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിർദിശയിൽ നിന്ന് വന്ന പോലീസ് വാഹനം ഇടിക്കുകയായിരുന്നു.  അപകടസമയത്ത് പോലീസ് ജീപ്പിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.  ഡിവൈഎസ്പിയെ വീട്ടിൽ ഇറക്കി മടങ്ങുകയായിരുന്നു വാഹനം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടം.

പോലീസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.  

ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.  യുവാക്കളുടെ മൃതദേഹം ആലപ്പുഴ താലൂക്ക് ആശുപത്രിയിലാണ്.