ഇൻഡോർ: പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ലെന്നാരോപിച്ച് ക്ഷേത്രങ്ങൾ തകർത്ത 24കാരൻ അറസ്റ്റിൽ.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ചെറുപ്പത്തിലേ അപകടത്തിൽ യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. അത് ഭേദമാക്കാൻ ഞാൻ ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു. പക്ഷേ കണ്ണിന്റെ പരിക്ക് മാറിയില്ല. ദേഷ്യം മാറാനാണ് ക്ഷേത്രങ്ങൾ തകർത്തതെന്നാണ് യുവാവിന്റെ വിശദീകരണം.
"ചന്ദൻ നഗറിലെയും ചിന്താപുരയിലെയും രണ്ട് ക്ഷേത്രങ്ങളാണ് യുവാവ് നശിപ്പിച്ചത്. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ട്. പിതാവ് ചെറിയ ഹാർഡ്‌വെയർ സ്റ്റോർ നടത്തുകയാണ്.
വിഷയം അതീവഗുരുതരമായതിനാൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് ചൗഭി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. നിലവിൽ യുവാവിനെതിരെ ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.