മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. പ്രതി രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുർഷിദിന്റെ സുഹൃത്ത് സിദ്ധാർത്ഥ് മേപ്പാടി കർപ്പൂരക്കാട്ടുള്ള കടയ്ക്ക് മുന്നിൽ ബൈക്ക് നിർത്തിയതോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചത്.
ബൈക്ക് പാർക്ക് ചെയ്ത ശേഷം രൂപേഷും സംഘവും ചോദ്യം ചെയ്യാനെത്തിയപ്പോൾ താക്കോൽ എടുത്ത് വലിച്ചെറിഞ്ഞു. ഇയാളെ ചോദ്യം ചെയ്യാൻ സ്ഥലത്തെത്തിയ മുർഷിദും മറ്റൊരു സുഹൃത്ത് നിഷാദും രൂപേഷുമായി വാക്കുതർക്കത്തിലേർപ്പെടുകയും അടിപിടിയിലാകുകയും ചെയ്തു. ഇതിനിടെ രൂപേഷ് മുർഷിദിനെയും നിഷാദിനെയും കുത്തി പരിക്കേൽപ്പിച്ചു. നിഷാദ് ഇപ്പോഴും ചികിത്സയിലാണ്.