Click to learn more 👇

ചൈനയില്‍ മാത്രമല്ല ജപ്പാനിലും കൊവിഡ് അതിരൂക്ഷം, ഒറ്റദിവസം 456 മരണം, എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന കണക്ക്, എട്ടാം തരംഗമെന്ന് അധികൃതര്‍

 



ചൈനയില്‍ മാത്രമല്ല ജപ്പാനിലും കൊവിഡ് അതിരൂക്ഷം, ഒറ്റദിവസം 456 മരണം, എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന കണക്ക്, എട്ടാം തരംഗമെന്ന് അധികൃതര്‍

ടോക്കിയോ: ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ജപ്പാനിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ജപ്പാനിൽ ഒരു ദിവസം മാത്രം 456 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഒരു മാസത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  വ്യാഴാഴ്ച മുതൽ 24,45,542 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ടോക്കിയോയിൽ മാത്രം 20,720 കേസുകൾ റിപ്പോർട്ട് ചെയ്തു.


ഡിസംബറിൽ ജപ്പാനിൽ 7688 കൊവിഡ് മരണങ്ങളുണ്ടായി. എട്ടാം തരംഗമാണ് ഇപ്പോൾ ജപ്പാനിലെന്നും നവംബർ മുതൽ കൊവിഡിന്റെ വ്യാപനം കുത്തനെ വർധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.  കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജപ്പാനിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മുൻവർഷത്തേക്കാൾ 16 മടങ്ങ് കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ മരിച്ചവരിൽ 40.8 ശതമാനവും 80 വയസ്സിനു മുകളിലുള്ളവരാണ്.  34.7 ശതമാനം പേർ 9 വയസ്സിന് മുകളിലും 17 ശതമാനം 70 വയസ്സിന് മുകളിലുമാണ്. മരണപ്പെട്ടവരിൽ 92.4 ശതമാനവും ഈ മൂന്ന് പ്രായക്കാർക്കിടയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.