Click to learn more 👇

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.



കോട്ടയം: സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

മുപ്പത്തിമൂന്നുകാരിയായ രശ്മിയാണ് മരിച്ചത്.  21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടൽ അടച്ചു.

ഹോട്ടൽ മലപ്പുറം മന്തിയിൽ നിന്ന് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ രശ്മിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഭക്ഷ്യവിഷബാധയേറ്റ് 17 പേർ കോട്ടയം മെഡിക്കൽ കോളേജ്, കിംസ്, കാരിത്താസ് ആശുപത്രികളിലായി ചികിത്സയിലാണ്.  ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിനെതിരെ നടപടിയെടുത്തു.