Click to learn more 👇

ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച KSRTC ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്


പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്.  

പമ്ബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർക്കും കാര്യമായ പരിക്കില്ല.

ബ്രേക്ക് തകരാറിലായതാണ് അപകട കാരണം. ഫയർഫോഴ്‌സ് എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.  തീർഥാടനത്തിനിടെ മുമ്പ് രണ്ട് അപകടങ്ങൾ ഉണ്ടായ ളാഹ വളക്ക് വഞ്ചിക്ക് സമീപമാണ് ബസ് അപകടമുണ്ടായത്.