Click to learn more 👇

ഹാജര്‍ കുറവായതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

 


 

കോഴിക്കോട്: ഹാജർ നില കുറവായതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു.

കോഴിക്കോട് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളേജിൽ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ആനിഖ്.  ഇന്ന് ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. പരീക്ഷാ ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

കോഴിക്കോട് നടക്കാവിലെ വീട്ടിലാണ് സംഭവം. ചെന്നൈ എസ്ആർഎം കോളേജിൽ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ആനിഖ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയായിരുന്നു.  

എന്നാൽ അവസാന നിമിഷം ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് കോളേജ് അറിയിച്ചു.  ഇതേത്തുടർന്ന് കടുത്ത നിരാശയിലായിരുന്ന ആനിഖ് കുടുംബം ഒരു വിവാഹ ചടങ്ങിന് പോയ സമയത്താണ് ആത്മഹത്യ ചെയ്തത്.  

വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അനിഖിനെ ബന്ധുക്കൾ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ശ്വാസതടസ്സം മൂലം ആനിഖ്ന് പലപ്പോഴും ക്ലാസിൽ പോകാൻ കഴിയാറുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചു. എന്നാൽ പരീക്ഷാ ഫീസ് ഈടാക്കിയ ശേഷം 69 ശതമാനം ഹാജർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും കോളജ് അറിയിച്ചു.  

ഇതോടെയാണ് അനിഖ് കടുത്ത പ്രതിസന്ധിയിലായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

ആനിഖ്ന്റെ  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.