Click to learn more 👇

നിങ്ങൾ തിരികെ എത്തിയ പ്രവാസിയാണോ ? കുറഞ്ഞ പലിശയില്‍ 30 ലക്ഷം രൂപ വരെ നേടാം,


 

മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും, സെന്റർ ഫോർ മാനേജ്‌മെന്റും സംയുക്തമായി ജനുവരി 6 മുതൽ 18 വരെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഒമ്പത് ജില്ലകളിലെ പ്രവാസി സംരംഭകർക്ക് ബിസിനസ് ആശയങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ജനുവരി 6ന് തിരുവനന്തപുരത്തും 7ന് ആലപ്പുഴയിലും 10ന് കോഴിക്കോട്ടും 11ന് കോട്ടയം, മലപ്പുറം ജില്ലകളിലും 12ന് കൊല്ലം, 13ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18ന് തൃശൂർ ജില്ലയിലുമാണ് പരിശീലനം.

പ്രവാസ ജീവിതം അവസാനിപ്പിച്ചവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജ്ര്രക് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ്  പദ്ധതി പ്രകാരമാണ് പരിശീലനം.  

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, വാണിജ്യം, ചെറുകിട വ്യവസായം, സേവന മേഖല, ഉൽപ്പാദന യൂണിറ്റുകൾ, ബിസിനസ് മേഖല എന്നിവയ്ക്കാണ് പരിശീലനം നൽകുന്നത്. സൗജന്യ സംരംഭകത്വ ബോധവൽക്കരണ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള പ്രവാസികൾ സിഎംഡി 04712329738, 8078249505 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

റൂട്ട്സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി മടങ്ങിവരുന്ന പ്രവാസികളെ സ്വയം തൊഴിലും ബിസിനസ് സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും സഹായിക്കുന്നു.  

എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ കീഴിൽ പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  

സംരംഭകർക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാല് വർഷത്തേക്ക്) പദ്ധതിയിലൂടെ സ്ഥിരമായി തിരിച്ചടയ്ക്കുന്നതിന് ലഭിക്കും.

സംസ്ഥാനത്തെ 18 ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഏകദേശം 6000 ശാഖകളിലൂടെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി ലഭ്യമാണ്.  വിശദവിവരങ്ങൾ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ (www.norkaroots.org/ndprem) ലഭ്യമാണ്.  വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ ടോൾ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോൾ സേവനം) ബന്ധപ്പെടുക.

കൂടുതൽ വാർത്തകൾ അറിയാനും  മലയാളി സ്പീക്ക്സ് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനു ക്ലിക്ക് ചെയ്യൂ