ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.
ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30ന് വിധി പറയും.
കള്ളപ്പണം നിരോധിക്കാനുള്ള നടപടികളുടെ ഭാഗമാണ് നോട്ട് നിരോധനമെന്ന് നേരത്തെ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
നോട്ട് നിരോധനം സർക്കാരിന്റെ ഏകകണ്ഠമായ നടപടിയല്ലെന്നും സമാന്തര സാമ്പത്തിക മേഖലയെ നിയന്ത്രിക്കാൻ ആർബിഐയുടെ നിർദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ്മൂലത്തിലെ വിശദീകരണം.
സാമ്പത്തിക കാര്യങ്ങളിൽ സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കാനുള്ള അവകാശം പരിമിതമാണെന്നും കേന്ദ്രസർക്കാർ വാദിച്ചിരുന്നു.
2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചത്.