അമ്മിണി(75)നാണ് ക്രൂര മർദനമേറ്റത്. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനിയെയും മകൾ കിനയെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോൾ ക്രൂരമായി മർദിച്ചതായി പോലീസ് പറയുന്നു.
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം തങ്ങളുടെ പേരിലേക്ക് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു.
വീടിന് പിന്നിലെ മേൽക്കൂര തകർന്ന ഷെഡിൽ ചങ്ങലയിട്ട് ക്രൂരമായി മർദിച്ചെന്നാണ് പോലീസ് പറയുന്നത്. അന്തിക്കാട് പോലീസ് എത്തി വയോധികയെ മോചിപ്പിച്ചു.