കണ്ണൂർ: ഇരുപതോളം യു.പി സ്‌കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ (52) ആണ് അറസ്റ്റിലായത്.
അധ്യാപകനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.
പീഡന വിവരം വിദ്യാർഥികൾ സ്കൂൾ കൗൺസിലറെ അറിയിച്ചു. തുടർന്ന് കൗൺസിലറും സ്കൂൾ അധികൃതരും ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ഇരുപതോളം കുട്ടികൾ പീഡനത്തിനിരയായെങ്കിലും അഞ്ച് വിദ്യാർഥികൾ മാത്രമാണ് രേഖാമൂലം പരാതി നൽകിയതെന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ നാല് വർഷമായി യുപി വിഭാഗം അധ്യാപകനായിരുന്നു ഫൈസൽ. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർത്ഥികൾക്ക് കൂടുതൽ കൗൺസിലിംഗ് നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.