Click to learn more 👇

ഷവര്‍മ ഉണ്ടാക്കാനായി എത്തിച്ച 500 കിലോ പഴകിയ ഇറച്ചി കൊച്ചിയില്‍ പിടികൂടി


 

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്.

ഷവർമ ഉൾപ്പെടെയുള്ള വിഭവങ്ങൾ  കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ തയാറാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് പിടികൂടിയത്.  കളമശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

തമിഴ്നാട്ടിൽ നിന്ന് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നതായാണ് റിപ്പോർട്ട്. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.  പരിശോധനയിൽ 150 കിലോ പഴകിയ എണ്ണയും പിടികൂടി.

 പാലക്കാട് സ്വദേശി ജുനൈസിന്റേതാണ് സ്ഥാപനം. സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരുണ്ടായിരുന്നെങ്കിലും പരിശോധന നടക്കുമ്പോൾ മാനേജർമാരാരും സ്ഥലത്തുണ്ടായിരുന്നില്ല.  ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും മാംസം സൂക്ഷിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

പിടികൂടിയ മാംസം നശിപ്പിക്കുമെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.  

ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നാണ് നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്യുന്നത്. ഇന്ന് രാവിലെയും ഇവിടെ നിന്ന് കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടുപോയതായി ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.