കൊതുക് നിങ്ങളെ മാത്രം കടിക്കുന്നതായി നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, അതിന് പിന്നിൽ ചിലകാര്യങ്ങളുണ്ട്.
എന്നിരുന്നാലും, ഇതിന് പിന്നിലെ രഹസ്യം എന്താണെന്ന് ഇപ്പോഴും അജ്ഞാതമാണ്. പല ഉത്തരങ്ങളും ഈ കൊതുകുകടിക്ക് കാരണമായി ചൂണ്ടികാട്ടുന്നുണ്ട്, യഥാർത്ഥ കാരണം ഇതുവരെ ആർക്കും പറയാൻ കഴിഞ്ഞിരുന്നില്ല.
ഇതിന് ഗവേഷകർ ഇപ്പോൾ ഒരു ഉത്തരം കണ്ടെത്തിയിരിക്കുന്നു.
റിവാര്‍ഡ് ലേണിങിനു സഹായിക്കുന്ന തലച്ചോറിലെ ഡോപാമൈൻ എന്ന രാസവസ്തു കൊതുകുകളിൽ അവേഴ്‌സ് ലേണിങിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് പഠനം കണ്ടെത്തി.
കൊതുകുകളുടെ മസ്തിഷ്‌കത്തെ മണം പിടിച്ചെടുക്കാനും ഓര്‍ത്തുവയ്ക്കുവാനും ഡോപാമൈൻ സഹായിക്കുന്നുവെന്ന് പഠനം വിശദീകരിച്ചു. എന്നിരുന്നാലും, വ്യക്തികളിലേക്ക് കൊതുകുകളെ ആകർഷിക്കുന്നതെന്താണെന്ന് വ്യക്തമായ ധാരണയില്ല.
എന്നിരുന്നാലും, കൊതുകുകൾക്ക് മണം തിരിച്ചറിയാൻ കഴിയുമെന്ന കണ്ടെത്തലും, മുമ്പത്തെ ആക്രമണകാരികളെ ഒഴിവാക്കാൻ കൊതുക് ശ്രമിക്കുന്നുണ്ടെന്നതും കൊതുക് നിയന്ത്രണ ശ്രമങ്ങളെ കൂടുതൽ സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
കൊതുകുകൾക്ക് മണം പിടിച്ചെടുക്കാനും ഓർക്കാനും ഉള്ള കഴിവ് ഉള്ളതാണ് ഇതിന് കാരണമെന്ന് ഗവേഷകർ കണ്ടെത്തി.
ഒരു തവണയെങ്കിലും കൊതുകിനെ ആഞ്ഞടിക്കുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്തവരുടെ അടുത്തേയ്ക്ക് അടുത്ത അവസരത്തിൽ ആ കൊതുക് മടങ്ങിവരില്ലെന്നും ഗവേഷകർ കണ്ടെത്തി.