Click to learn more 👇

പൊട്ടിത്തെറിക്കാതെ സൈനികന്റെ നെഞ്ചില്‍ തുളച്ച്‌ കയറിയ ഗ്രനേഡ് ഡോക്ടര്‍ ജീവന്‍ പണയം വച്ച്‌ നീക്കം ചെയ്തു


കൈവ്: ഉക്രെയ്നിലെ ശസ്ത്രക്രിയാ വിദഗ്ധൻ സ്ഫോടനാത്മക ഗ്രനേഡ് നീക്കം ചെയ്തു.

പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഗ്രനേഡ് സൈനികന്റെ നെഞ്ചിലേക്ക് തുളച്ചുകയറി.  അത്യന്തം അപകടസാധ്യതയുള്ള ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിലെ പൊട്ടിത്തെറിക്കാത്ത ഗ്രനേഡ്, ഡോ.ആന്‍ഡ്രി വെര്‍ബ നീക്കം ചെയ്തു. സൈനികന്റെ നെഞ്ചിൽ ഗ്രനേഡ് പതിക്കുന്ന എക്‌സ്‌റേ ചിത്രം ഉക്രേനിയൻ സൈന്യം പുറത്തുവിട്ടു.  വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം സൈനികന്റെ ജീവനും ഡോക്ടർ രക്ഷിച്ചു.

ഗ്രനേഡ് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നിലയിലാണെന്ന് സൈന്യം അറിയിച്ചു. എന്നാൽ ഇതൊന്നും വകവെക്കാതെ സൈനിക സർജൻ മേജർ ജനറൽ ആന്‍ഡ്രി വെര്‍ബ ശസ്ത്രക്രിയക്ക് തയ്യാറായി.  

രണ്ട് സൈനികരുടെ സാന്നിധ്യത്തിലായിരുന്നു ഓപ്പറേഷൻ പൂർത്തിയാക്കിയത്. കയ്യിലുണ്ടായിരുന്ന ലോഞ്ചറിൽ നിന്ന് ശത്രുസൈന്യം തൊടുത്തുവിട്ട ഗ്രനേഡ് ഉക്രേനിയൻ സൈനികന്റെ നെഞ്ചിൽ തുളച്ചു കയറുകയായിരുന്നു.  

കിഴക്കൻ യുക്രൈനിലെ സോൾദാർ പട്ടണത്തിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണം.