മലയാളം, തമിഴ് സിനിമകളിലൂടെ പ്രശസ്തനായ നടൻ അജ്മല്‍ അമീർ വിവാദത്തില്‍. താരത്തിന്റേതെന്ന അവകാശവാദത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സെക്സ് വോയ്സ് ചാറ്റ് സൈബറിടങ്ങളില്‍ വൈറലാണ്.
സംശയാസ്പദമായ ഭാഷയും സ്വകാര്യതയെ ലംഘിക്കുന്ന തരത്തിലുള്ള സംഭാഷണവുമാണ് ഓഡിയോയില്‍ ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. അജ്മല്‍ അമീർ തന്നെയാണ് ഈ ശബ്ദത്തിന്റെ ഉടമയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണമില്ല.
എൻറെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിൻറെ വീഡിയോ കോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്സ് വോയ്സില്‍ അജ്മലിൻറെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തൻറെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്ബോള്‍ അതൊന്നും താൻ അറിയണ്ടെന്നും താൻ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിൻറെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ അജ്മല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്മല്‍ ഇൻസ്റ്റാഗ്രാം പേജിലെ കമൻറ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.
ലൈംഗികപരമായി അജ്മല്‍ സംസാരിക്കുമ്ബോള്‍ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്, എന്നാല്‍ ഓഡിയോ ക്ലിപ്പ് പൂർണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോണ്‍ സംഭാഷണമാണെന്നാണ് സൈബിടങ്ങളിലെ പ്രതികരണം.
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് അജ്മല്‍ അമീർ. 2007 ല്‍ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഒരു വേനല്‍ പുഴയില്‍ എന്ന ഗാനം താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു.