വിജയം തുടരാന്‍ ടീം ഇന്ത്യ, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം;
ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഇന്ന് തുടങ്ങും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഉച്ചയ്ക്ക് 1.30ന് ഗുവാഹത്തിയിലാണ് ആദ്യ മത്സരം. രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ പ്രധാന താരങ്ങൾ ടീമിൽ തിരിച്ചെത്തും.
2023 ലോകകപ്പിനുള്ള ടീമിനെ രൂപപ്പെടുത്താനാകും പരമ്പര ലക്ഷ്യമിടുന്നത്.
രോഹിത് ശർമ്മയ്‌ക്കൊപ്പം ആരായിരിക്കും ഓപ്പണിംഗിലെത്തുകയെന്നതാണ് ചോദ്യം. കെ എൽ രാഹുലും ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമാണ് സ്ഥാനത്തിനായി പോരാടുന്നത്. കിഷനും ഗില്ലും മികച്ച ഫോമിലാണ്. എന്നാല് ഗില്ലിന് പരിഗണന നല്കുമെന്നാണ് സൂചന.
വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തെത്തും. മധ്യനിരയിൽ ശ്രേയസ് അയ്യർ സൂര്യകുമാർ യാദവ് വന്നേക്കും. ട്വന്റി20യിലെ പ്രകടനം ഏകദിനത്തിലും ആവർത്തിക്കാൻ സൂര്യയ്ക്ക് കഴിഞ്ഞാൽ മധ്യനിര കൂടുതൽ ശക്തമാകും. ഋഷഭ് പന്തിന്റെ അഭാവത്തിൽ ഇഷാൻ കിഷനോ കെഎൽ രാഹുലോ കീപ്പർ ഗ്ലൗസ് ധരിക്കും.
ഹാർദിക് പാണ്ഡ്യയായിരിക്കും പ്രധാന ഓൾറൗണ്ടർ. യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, അർഷദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവർ ബൗളിംഗ് നിരയിലുണ്ടാകും. ഉംറാൻ മാലിക്കിന് അവസരമുണ്ട്. എന്നാൽ അനുഭവപരിചയമുള്ളവരെ ആദ്യദിനം പരിഗണിക്കാനാണ് സാധ്യത. ബുംറയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്.