നന്‍പകല്‍ നേരത്ത് മയക്കം ലിജോയുടെ വേറിട്ട ഒരു സിനിമാനുഭവമാണെന്ന് പ്രേക്ഷകർ പറഞ്ഞു.
ഇതുവരെ അന്വേഷിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കം കഥ പറയുന്നത്. ലിജോയുടെ മുൻ ചിത്രങ്ങളെപ്പോലെ സങ്കീർണ്ണമായ ഒരു സിനിമാനുഭവമല്ല ഇത്. വളരെ ലളിതമായി കഥ പറയുന്ന രീതി. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമാനുഭവം. ലിജോയുടെ ഇത്തരമൊരു ചിത്രം ഇതാദ്യമാണ്!
മൂവാറ്റുപുഴക്കാരനായ ജെയിംസ് ഉറക്കത്തിൽ സുന്ദരം എന്ന വ്യക്തിയായി മാറുന്ന കാഴ്ച. വേളാങ്കണ്ണി യാത്രയ്ക്കിടെ ബസിലാണ് ഈ സ്വപ്നാടനം. ജെയിംസിൽ നിന്ന് സുന്ദരത്തിലേക്കുള്ള യാത്രയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ്, സുന്ദരം എന്നീ രണ്ട് ധ്രുവങ്ങളിലെ കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. മമ്മൂട്ടി എന്ന താരത്തെ സിനിമയിൽ കാണാനില്ല. അത്രയും കഥാപാത്രതോട് ഇടകലർന്ന് മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.
ഈ കഥാപാത്രങ്ങളിലേക്ക് വളരെ ലളിതമായും അനായാസമായും മാറാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
മൂവാറ്റുപുഴയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന ബസും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അശോകന്റെ ഏറ്റവും മികച്ച കഥാപാത്രത്തെ മലയാളികൾ കാണുന്നത്. എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചെറുകഥ വായിക്കുന്ന ലാഘവത്തോടെ കണ്ടിരിക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം.
ഛായാഗ്രാഹകൻ തേനി ഈശ്വറിന് ഒരു തമിഴ് ഉൾനാടിനെ അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ വളരെ മനോഹരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എസ്.ഹരീഷിന്റെ തിരക്കഥയും കയ്യടി അർഹിക്കുന്നു.
പടം കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം ചുവടെ കാണാം 👇