സമ്മർ ടൗൺ കഫേ എന്ന പേരിൽ നമിതാ പ്രമോദിന്റെ സംരംഭം കൊച്ചി പനമ്പള്ളി നഗറിൽ പ്രവർത്തനം ആരംഭിച്ചു.
നമിതയുടെ പ്രിയ സുഹൃത്ത് മീനാക്ഷി ദിലീപ് സാന്നിധ്യം അറിയിച്ചു. നാദിർഷയുടെ മക്കളായ ആയിഷയ്ക്കും ഖദീജയ്ക്കും ഒപ്പമാണ് മീനാക്ഷി എത്തിയത്. നമിതയുടെ അടുത്ത സുഹൃത്തുക്കളാണ് മീനാക്ഷിയും ആയിഷയും. നടൻ കുഞ്ചൻ നമിതയെ അഭിനന്ദിച്ചു. 2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഈശോയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
കഫേ ഉൽഘടനത്തിന്റെ വീഡിയോ കാണാം ചുവടെ