Click to learn more 👇

കോഴിക്കോട് ബസിനുള്ളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; 49കാരന്‍ അറസ്റ്റില്‍


കോഴിക്കോട്: ബസിനുള്ളിൽ സ്കൂൾ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ബാലുശ്ശേരി എരമംഗലത്തെ ഓർക്കാട്ടുമീത്തൽ ബാബു എന്ന മധു(49)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വട്ടോളിയിൽ ടയർ കട നടത്തുന്ന പ്രതി പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഒളിവിൽ പോയി. കൊടുവള്ളി ഇൻസ്പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനൂപ് അരീക്കര, എസ്.ആർ.രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.പി.അബ്ദുൾ റഹീം, സി.പി.ഒ മാരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങുന്ന സംഘമാണ് മഞ്ചേരിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.  താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.