കൗൺസിലർമാർ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. അടുത്ത ഏപ്രിൽ മുതൽ നികുതി ഏർപ്പെടുത്തും.
നഗരവാസികളുടെ സുരക്ഷയ്ക്കും വൃത്തിക്കും വേണ്ടിയാണ് വേറിട്ട നടപടിയെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു.
സാഗറിലെ തെരുവുകളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആളുകളെ ആക്രമിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുകയും ചെയ്യുന്നു. എല്ലാ പ്രശ്നങ്ങളും തടയാൻ കണ്ടെത്തിയ വഴിയാണ് നികുതി ചുമത്തൽ.
വളർത്തു നായ്ക്കൾക്ക് നികുതി ചുമത്തുന്നതിനു പുറമേ, തെരുവ് നായ്ക്കൾക്ക് ഉടമകളുണ്ടെങ്കിൽ അവർക്കും നികുതി ചുമത്തും. ഇത്തരക്കാരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും.
തെരുവ് നായ്ക്കളെ കൊണ്ട് സാഗർ നഗരസഭയിലെ ജനങ്ങൾ സംഘർഷത്തിലാണ്. ഇവരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പൊറുതിമുട്ടിയിരിക്കുവാണ്.
നായ്ക്കളെ തുരത്താൻ പലതും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടൊപ്പം നായ ഉടമകൾ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതായും പരാതി ഉയർന്നു. ഇതേത്തുടർന്നാണ് നികുതി ചുമത്താൻ അധികൃതർ നടപടി സ്വീകരിച്ചത്. നികുതി പിരിവ് നടപടിക്കെതിരെ നായ പ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.