സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ കൈ വൈദ്യുതത്തൂണിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റുപോയി.
വയനാട് ബത്തേരിക്ക് സമീപം അഞ്ചാം മൈലിലാണ് സംഭവം.
ആനപ്പാറ കുന്തോത്തൊടി സ്വദേശി അസൈനാരുടെ മകൻ അസ് ലമിന്റെ (18) ഇടതു കൈമുട്ടിന് താഴെവച്ചാണ് അറ്റുപോയത്.
കെഎസ്ആർടിസി ബസിൽ ചുള്ളിയോട് നിന്ന് ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.