Click to learn more 👇

വിദേശത്തെ ജോലിക്കായുള്ള വരുമാന സര്‍ട്ടിഫിക്കറ്റിന് പതിനായിരം കൈക്കൂലി, അപേക്ഷിച്ചിട്ടും മനസലിയാത്ത തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി


കട്ടപ്പന: വിദേശത്ത് ജോലിക്ക് പോകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർ 10,000 രൂപ കൈക്കൂലി വാങ്ങുന്നത് വിജിലൻസ് പിടികൂടി.

ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് അറസ്റ്റിലായത്. പരാതിക്കാരന്റെ കാഞ്ചിയാർ സ്വദേശിയായ മകൻ എംബസിയിൽ ഹാജരാക്കാൻ വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു.  

എന്നാൽ സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർ ജയേഷ് ചെറിയാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.  വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽനിന്നാണ് അറസ്റ്റ്.

വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്പി വി ജി വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈ .എസ് .പി ഷാജു ജോസിന്റെ നേതൃത്വത്തില്‍, സി. ഐമാരായ ടിപ്സണ്‍ തോമസ്, മഹേഷ് പിള്ള എസ് ഐമാരായ സ്റ്റാന്‍ലി തോമസ്, ജോയ് എ ജെ, സുരേഷ് കെ എന്‍, സുരേഷ് കുമാര്‍ ബി, പ്രദീപ് പി എന്‍, ബിജു വര്‍ഗീസ്, ബേസില്‍ പി ഐസക്ക്, എസ് .സി .പി ഒമാരായ സനല്‍ ചക്രപാണി, ഷിനോദ് പി .ബി, ബിന്ദു ടി .ഡി, സുരേഷ് കെ .ആര്‍, ദിലീപ് കുമാര്‍ എസ് .എസ്, സന്ദീപ് ദത്തന്‍, ജാന്‍സി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.