പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ പന്തളത്ത് കെ.എസ്.ആർ.ടി.സി. ബസ് തകർത്ത കേസിൽ പന്തളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. നൗഫൽ നേരത്തെ പന്തളത്ത് പാർട്ടി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
നൗഫലിന്റെയും ഭാര്യ സ്വാലിഹയുടെയും പേരിലുള്ള മുളക്കുഴ വില്ലേജിലെ ഒമ്പതര സെന്റ് പുരയിടം വെള്ളിയാഴ്ച മുളക്കുഴ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ജപ്തി ചെയ്യുന്നതിനായിഎത്തിയിരുന്നു. ചെങ്ങന്നൂർ തഹസിൽദാറുടെ നിർദേശപ്രകാരമായിരുന്നു നടപടി.