ഫിറോസിന്റെ മൊബൈൽ നമ്പർ പെൺകുട്ടി ബ്ലോക്ക് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലേക്ക് പോകും വഴിയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ എത്തിയ പ്രതി പെൺകുട്ടിയെ കത്തി ഉപയോഗിച്ച് വെട്ടി. ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ കഴുത്തിലും തലയിലും ഇടതുകൈയിലും തോളിലും വെട്ടേറ്റതായാണ് റിപ്പോർട്ട്.
പാലക്കാട് അഴിക്കലപ്പറമ്ബില്‍ സുഹൃത്തായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഫിറോസ്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.