Click to learn more 👇

'നാസ'യുടെ കലണ്ടറില്‍ ആറാംക്ലാസുകാരി വരച്ച ചിത്രം


പഴനി: നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) സംഘടിപ്പിച്ച കുട്ടികളുടെ കലാസൃഷ്‌ടി കലണ്ടർ മത്സരത്തിൽ പഴനിയിലെ വിദ്യാർഥി രണ്ടാം സ്ഥാനം നേടി.

10നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർഥിനി എ.തിത്വിക (11) രണ്ടാം സ്ഥാനം നേടി. ‘നാസ’ കലണ്ടറിൽ തിത്വികയുടെ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.ഈ ചിത്രം 2023 മാർച്ച് പേജിലാണ്.  

'ഞാനൊരു ബഹിരാകാശ സഞ്ചാരിയായാൽ' എന്നതായിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിഷയം.  ഇതിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് 23,000 അപേക്ഷകൾ ലഭിച്ചു. ഇതിൽ നിന്ന് ഒമ്പത് പേരെ തിരഞ്ഞെടുത്തു. 2022 ഡിസംബർ 16-ന് നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ തിത്വികയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത് ഔദ്യോഗികമായി അറിയിച്ചിരുന്നു.

സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ കറസ്‌പോണ്ടന്റ് സ്വാമിനാഥൻ, ഡയറക്ടർ കാർത്തികേയൻ, പ്രിൻസിപ്പൽ വസന്തം എന്നിവർ തിത്വികയെ ആദരിച്ചു.  തിത്വികയുടെ മാതാപിതാക്കളായ എസ്.പി.അരുൺകുമാർ, എൻ.ഉമാദേവി എന്നിവരും പങ്കെടുത്തു. വിദ്യാമന്ദിർ സ്‌കൂളിലെ മൂന്ന് കുട്ടികളുടെ ചിത്രങ്ങൾ നാസയുടെ കലണ്ടറിൽ നേരത്തെ ഇടംപിടിച്ചിരുന്നു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.