ഗൊരഖ്പുരിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് സംഭവം.
എഴുപതുകാരനായ കൈലാസ് യാദവ് തന്റെ ഇരുപത്തിയെട്ടുകാരിയായ മരുമകളായ പൂജയെ വിവാഹം കഴിച്ചു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബർഹൽഗഞ്ച് പോലീസ് സ്‌റ്റേഷനിലെ ചൗക്കിദാറാണ് കൈലാസ് യാദവ്. പന്ത്രണ്ട് വർഷം മുമ്പ് ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ മകനും ഏതാനും വർഷം മുമ്പ് മരിച്ചു.
മകന്റെ മരണശേഷം മരുമകൾ പൂജയെ ഇയാൾ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല. പൂജ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി. പിന്നെ മരുമകളെ ഭാര്യയാക്കി.
ഗ്രാമത്തിൽ ആർക്കും അറിയില്ലായിരുന്നു വിവാഹം എന്നാൽ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവരം എല്ലാവരും അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.