കാട്ടുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തിയാണ് പണവും വിലകൂടിയ മൊബൈൽ ഫോണും തട്ടിയെടുത്തത്.
യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി 2018ലാണ് വിഷ്ണു യുവാവുമായി സൗഹൃദം സ്ഥാപിച്ചത്.
പിന്നീട് യുവതി എന്ന് തെറ്റിദ്ധരിപ്പിച്ച് നഗ്നദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. തുടർന്ന് യുവാവിന്റെ നഗ്നചിത്രം കൈക്കലാക്കി.
കുടുംബത്തിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇന്നലെ യുവാവ് വീണ്ടും15 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണു ഫേസ്ബുക്കിൽ യുവതിയുടെ ഐഡി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ഇതിനിടെ പണം നൽകാൻ ഒരു ദിവസം വൈകിയതിനാൽ വിഷ്ണു 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് യുവാവിന് 20 ലക്ഷം നൽകാമെന്ന് പറഞ്ഞ് സൈബർ പോലീസ് പ്രതിയെ വിളിച്ചുവരുത്തി. കിളിമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം സാഹസികമായാണ് ഇയാളെ പിടികൂടിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾ പലരിൽനിന്നും പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.