കൊച്ചി: സോണയുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ലൈംഗികാതിക്രമ ദൃശ്യങ്ങൾ കണ്ട സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെ.ബി മാത്തർ എം.പി, ഡി.ജി.പിക്ക് പരാതി നൽകി.
സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചത് ക്രിമിനൽ കുറ്റമാണ്. സോണയെ പുറത്താക്കാൻ നടത്തിയ യോഗത്തിൽ ദൃശ്യങ്ങൾ കാണണമെന്ന് നേതാക്കൾ വാശിപിടിക്കുന്നതിൽ ദുരുദ്ദേശ്യമുണ്ട്. ഇരകളെ വീണ്ടും ചൂഷണം ചെയ്യാനുള്ള വഴികൾ തേടുകയാണ് അവർ.
നഗ്നചിത്രങ്ങള്‍ പെന്‍ ഡ്രൈവിലാക്കിയ നേതാക്കള്‍ അവ പ്രചരിപ്പിക്കാനും ദുരുപയോഗം ചെയ്യാനുമിടയുണ്ട്.
അതുകൊണ്ട് സോണയുടെ ഫോണും പെൻഡ്രൈവും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെ കമ്പ്യൂട്ടറും അവിടെയുണ്ടായിരുന്നവരുടെ ഫോണുകളും ഉടൻ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.