പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിലാണ് കടത്ത്. ചൈന പാക്കിസ്ഥാനിൽ നിരവധി പദ്ധതികൾ നടത്തുന്നുണ്ട്. വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിനായി ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥരാണ് പാകിസ്ഥാനിൽ തങ്ങുന്നത്.
വിവാഹത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പാക്കിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് കൊണ്ടുപോകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവാഹത്തിന്റെ പേരിൽ ചൈന പാകിസ്ഥാനിൽ നിന്ന് ആളുകളെ കടത്തുന്നു. ചൈനീസ് പൗരന്മാരുടെ ഈ നടപടിക്കെതിരെ പാകിസ്ഥാൻ അധികൃതർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. വിവാഹത്തിന് പുറമെ വ്യാജ വ്യാപാരരേഖകൾ ചമച്ചാണ് ചൈനക്കാർ പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
പെൺകുട്ടികളെ കൊണ്ടുപോകുന്നതിന് പകരമായി $5,000 ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു.