മലയാളി യുവതിയെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശിനി ടി കെ ധന്യയാണ് മരിച്ചത്
അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പമായിരുന്നു ദുബൈയില്‍ താമസം.
മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.