തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ ഒരാൾക്ക് പരിക്ക്. ചേലക്കര സ്വദേശി മണി എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പത്തു കിലോമീറ്റർ ദൂരത്തിൽ വരെ പ്രകമ്ബനമുണ്ടായതായി നാട്ടുകാർ പറയുന്നു.
വെടിക്കെട്ട് പുര പൂർണമായും നശിച്ചു. വെടിക്കെട്ട് പുരയില്‍ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് സൂചന. ശ്രീനിവാസന്റെ പേരിലാണ് വെടിക്കെട്ട് പുരയുടെ ലൈസൻസ്.
ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് സ്‌ഫോടനങ്ങളുണ്ടായി. സ്‌ഫോടനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.അപകടകാരണം അറിവായിട്ടില്ല.