Click to learn more 👇

ആക്സിലേറ്റർ വെള്ള കുപ്പി വെച്ച് നിയന്ത്രിച്ചും, സ്റ്റിയറിങ് തോർത്തിൽ കെട്ടിയിട്ടും, കിടന്നുറങ്ങിക്കൊണ്ട് വണ്ടിയോടിക്കുന്ന ഡ്രൈവറുടെ വീഡിയോ


 

ആക്സിലേറ്റർ വെള്ള കുപ്പി വെച്ച് നിയന്ത്രിച്ചും, സ്റ്റിയറിങ് തോർത്തിൽ കെട്ടിയിട്ടും, കിടന്നുറങ്ങിക്കൊണ്ട് വണ്ടിയോടിക്കുന്ന ഡ്രൈവറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 

ഈ വീഡിയോ ചിത്രീകരിച്ചത് എന്നാണ് എന്ന് വ്യക്തമല്ല എന്നിരുന്നാലും ഈ വീഡിയോ whatsapp ലൂടെയാണ് കൂടുതലായി പ്രചരിക്കുന്നത്. ഏതൊരു കാര്യത്തിനും രണ്ട് അഭിപ്രായം ഉള്ളതുപോലെ അല്ല ഈ വീഡിയോയ്ക്ക് രണ്ടിൽ കൂടുതൽ അഭിപ്രായങ്ങളുമായാണ് പ്രേക്ഷകർ മുൻപോട്ട് വന്നിരിക്കുന്നത്. 

ഈ പാവത്തിന്റെ പണി കളയാൻ വേണ്ടി വീഡിയോഗ്രാഫർ മനപ്പൂർവ്വം അയാളെ കൊണ്ട് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യിപ്പിക്കുന്നതാണ് എന്നാണ് ഒരു വിഭാഗത്തിൻറെ കമൻറ്. 

എന്നാൽ ഇങ്ങനെ വണ്ടി ഓടിക്കുന്നതിലൂടെ മറ്റ് യാത്രക്കാരുടെ ജീവനു ഭീഷണിയാണെന്നും ഇങ്ങനെ ഉള്ള ഒരാളെ ഡ്രൈവറായി കണക്കാക്കാൻ സാധിക്കില്ല എന്നും ഉടനടി നടപടി എടുക്കണം ഇല്ലെങ്കിൽ പാവപ്പെട്ട കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഇയാൾ ഒരു ഭീഷണി ആകും എന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം


കാര്യമറിയാതെ വിമർശിക്കരുതെന്നും ഇത് ട്രെയിനിൽ കയറ്റി കൊണ്ടുപോകുന്ന വണ്ടിയാണ് എന്നാണ് കുറച്ച്  പ്രേക്ഷകരുടെ അഭിപ്രായം ശ്രദ്ധിച്ചു കേട്ടാൽ ട്രെയിനിന്റെ സൗണ്ട് കേൾക്കാം എന്നും ഇതിന്റെ മുൻഭാഗം വീഡിയോയിൽ കാണിക്കാത്തത് അതുകൊണ്ടാണ് എന്നുമാണ്. മറ്റൊരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.