Click to learn more 👇

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മകന് താല്‍ക്കാലിക ജോലി; നഷ്ടപരിഹാര തുക ഇന്നും നാളെയുമായി കൈമാറും


 
കല്‍പ്പറ്റ: വയനാട്ടില് കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മകന് താല്ക്കാലിക ജോലി നൽകാൻ ധാരണ.

10 ലക്ഷം രൂപ ഇന്നും നാളെയുമായി നഷ്ടപരിഹാരം നൽകും. ജില്ലാ കളക്ടർ എ ഗീത ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

തോമസിന്റെ മകന് സ്ഥിരം ജോലി നൽകാനും നഷ്ടപരിഹാരമായി 40 ലക്ഷം രൂപ കൂടി നൽകാനും മന്ത്രിസഭയിൽ ശുപാർശ ചെയ്യും. കടുവയെ പിടികൂടാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി.  കലക്ടറുമായുള്ള ചർച്ചയിൽ തീരുമാനമായ സാഹചര്യത്തിൽ തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കും.

കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.  കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലധികം ഫോറസ്റ്റ് ഗാർഡുകളുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ച് നിരീക്ഷണ ക്യാമറകളും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.  ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.