കഴിഞ്ഞ അഞ്ചിനാണ് 27 കാരിയായ യുവതി കുടുംബത്തോടൊപ്പം 'കൈവിഷം' ഒഴിക്കാനായി ബാബുവിന്റെ വീട്ടിലെത്തിയത്. പ്രതി യുവതിയെ ചികിത്സയ്‌ക്കായി വീട്ടിനുള്ളിലെ മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തതായി യുവതിയുടെ പരാതിയിൽ പറയുന്നു.
മാനസിക പ്രശ്‌നങ്ങളുള്ളവർക്ക് ചികിത്സ നൽകുന്ന ആളാണ് ബാബു. ബാബു പണിക്കർ എന്നും സിദ്ധൻ ബാബു എന്നും അറിയപ്പെടുന്നു.
അദ്ദേഹം ജ്യോതിഷം അനുസരിച്ചല്ല ചികിത്സിക്കുന്നത്. പരമ്പരാഗത ചികിത്സയും അല്ല. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഇയാളുടെ ഒരു ബന്ധു പറഞ്ഞുപഠിപ്പിച്ച പ്രകാരാമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ നടത്തിയതെന്ന് പോലീസ് പറഞ്ഞു.