Click to learn more 👇

ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; ഗുണ്ടാനേതാവിന്റെ രണ്ട് കൈയും അറ്റുപോയി


ചെന്നൈ: നാടൻ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം.  കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ ഇരുകൈകളും തകര്‍ന്നു.

ചെന്നൈയിലെ ഗുണ്ടാ തലവൻ ഒട്ടേരി കാർത്തിക്കിന്റെ കൈകൾ സ്‌ഫോടനത്തിൽ നഷ്ടപ്പെട്ടു. ഇയാളുടെ കാലിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.  ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒട്ടേരി കാർത്തിയുടെ കൈകൾ പരിക്കുകളോടെ അറ്റുപോയിരുന്നു.

മറ്റൊരു കുറ്റവാളിയായ വിജയകുമാറിന്റെ വീടിനു മുകളിൽ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.  

പുഴൽ ജയിലിൽ കഴിയുമ്പോഴാണ് കാർത്തി വിജയകുമാറിനെ പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

 രണ്ട് ദിവസം മുമ്പ് നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന അമ്പത്തൂർ ഒറഗടത്തിന് സമീപം വിജയകുമാറിനെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോംബ് നിര്‍മാണം നടന്നതും സ്ഫോടനമുണ്ടയതും

  ബോംബ് നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.  അതേസമയം, ക്രിമിനൽ രേഖകളുള്ള ഇത്രയും വലിയ ക്രിമിനലുകൾ ബോംബ് നിർമിക്കാനാവശ്യമായ രാസവസ്തുക്കൾ സംഘടിപ്പിച്ചത് പൊലീസിന് അറിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.