Click to learn more 👇

ഓഫ് റോഡിലെ രാജാവായ കരുത്തനെ ഇടിച്ച്‌ മറിച്ചിട്ട് ടാറ്റാ നാനോ, അടി തെറ്റിയാല്‍ ആനയും വീഴുമെന്ന് വാഹനപ്രേമികള്‍


മൈലേജിനൊപ്പം, ബിൽഡ് ക്വാളിറ്റിയും സുരക്ഷാ ഫീച്ചറുകളും അടിസ്ഥാനമാക്കി രാജ്യത്ത് കാർ വാങ്ങുന്നവരുടെ എണ്ണം കൂടിവരികയാണ്.

അതുകൊണ്ടുതന്നെ വാഹനങ്ങളുടെ അപകടചിത്രങ്ങൾ ഈ സുരക്ഷാ ഫീച്ചറുകൾ നോക്കി വിലയിരുത്തുന്നവരുമുണ്ട്. ഇവിടെയാണ് ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നത്.  ഓഫ് റോഡുകളുടെ രാജാവായ താറിന് കനത്ത പ്രഹരമേല് പ്പിച്ചിരിക്കുന്നു, അതും കുഞ്ഞു നാനോ.  

വെള്ളിയാഴ്ച ഛത്തീസ്ഗഡിൽ നടന്ന അപകടത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

പദ്മനാഭ്പൂരിലെ മിനി സ്റ്റേഡിയത്തിന് സമീപമാണ് വാഹനയാത്രക്കാരെ ഞെട്ടിച്ച അപകടം നടന്നത്. നാനോ കാറിന്റെ മുൻഭാഗം താറിന്റെ വശത്ത് ഇടിച്ചാണ് അപകടമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ താർ തലകീഴായി മറിഞ്ഞു. താർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ യാത്രക്കാർക്ക് പരിക്കില്ല.  അതേസമയം നാനോയ്ക്ക് ചെറിയ പോറലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഇന്ത്യയിലെ ഇടത്തരക്കാരും ഒരു കാർ ആഗ്രഹിക്കുന്നു എന്ന ആശയത്തിലാണ് ടാറ്റ നാനോ കാർ അവതരിപ്പിച്ചത്.  എന്നാൽ പിന്നീട് ഉത്പാദനം നിർത്തുകയായിരുന്നു. നാനോ വീണ്ടും ഇലക്ട്രിക്കിൽ പ്രത്യക്ഷപ്പെടുമെന്ന് ചില മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.