ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയിൽ ട്രക്ക് ഇടിച്ചു തുടർന്ന് രണ്ട് കിലോമീറ്ററിലധികം റോഡിലൂടെ സ്കൂട്ടർ വലിച്ചിഴച്ചു. ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം.
ഇന്നലെ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ട്രക്ക് ഇവരെ രണ്ട് കിലോമീറ്ററിലധികം വലിച്ചിഴച്ചു. നാട്ടുകാർ വാഹനം തടയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രകോപിതരായ നാട്ടുകാർ ട്രക്ക് ഡ്രൈവറെ മർദിച്ചു.
പ്രതിയായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
A man and his 6-year-old grandson were mowed to death after a #truck hit them in #Mahoba.
As per reports, the duo was riding a scooty when the truck rammed into them. The 6-year-old was dragged for 2 kms.#Uttarpradesh #india #accident #viral #viralvideo pic.twitter.com/6eynaSoCui