Click to learn more 👇

അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലി തര്‍ക്കം, ഗുജറാത്തില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു


സൂറത്ത്: അശ്ലീല വീഡിയോ കണ്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.  കാതർഗാം സ്വദേശി കിഷോർ പട്ടേലാണ് (33) ഭാര്യ കാജലിനെ (30) കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി കിഷോർ പട്ടേൽ ഒരു അശ്ലീല വീഡിയോ കാണുമ്പോൾ ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം വീഡിയോകൾ കാണുന്നത് നിർത്തണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.  തിങ്കളാഴ്ചയും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ യുവാവ് കാജലിനെ ആക്രമിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി നൽകിയ മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്.

40 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. ഇതോടെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.

 ഗുജറാത്ത് പത്താൻ സ്വദേശി കിഷോറും മുംബൈ സ്വദേശിനി കാജലും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. മുംബൈയിലെ ഡയമണ്ട് ജ്വല്ലറിയിൽ ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. കാജലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. യുവതിയുടെ ആദ്യ ഭർത്താവ് അഞ്ച് വർഷം മുമ്പ് മരിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.