നാഷണൽ ഹോസ്പിറ്റൽ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ തനിക്ക് പിഴവ് സംഭവിച്ചതായി ശസ്ത്രക്രിയ നടത്തിയ ഡോ.ബഹിർഷൻ വെളിപ്പെടുത്തി.
സജ്‌നയുടെ ഇടതുകാലിന് ശസ്ത്രക്രിയ നടത്താൻ തയ്യാറെടുത്തിരുന്നെങ്കിലും വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ ഡോക്ടർ പറഞ്ഞു.
ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോ.പി. ബഹിർഷൻ.
'യഥാർത്ഥത്തിൽ, ഇടതുകാലിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഞാൻ നടത്തി. നിങ്ങൾ പറയുന്നതെല്ലാം സത്യമാണ്. എനിക്ക് മറ്റൊന്നും പറയാനില്ല.' ഡോക്ടർ പറയുന്നു.
ഡോക്ടർ പറയുന്നതുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. അശ്രദ്ധ കാണിച്ചതിന് നടക്കാവ് പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു.
കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയെ തുടർന്ന് നിര്‍ബന്ധപൂര്‍വം ഡിസ്‌ചാര്‍ജ് വാങ്ങി തുടര്‍ചികിത്സയ്‌ക്ക് മെഡിക്കല്‍ കോളേജില്‍ സജ്‌നയെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ ഇടതുകാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടത് എന്ന് കണ്ടെത്തി. സംഭവത്തിൽ ഡിഎംഒയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അന്വേഷണം.