Click to learn more 👇

'ഈസ്‌റ്ററിന് മത്സ്യമാംസാദികള്‍ക്കൊപ്പം മൊബൈലും സീരിയലുകളും ഉപേക്ഷിക്കണം'; ആഹ്വാനവുമായി കോതമംഗലം രൂപത


കൊച്ചി: ഈസ്റ്ററിന് ഡിജിറ്റല്‍ നോമ്ബാചരണത്തിന് കോതമംഗലം രൂപതയുടെ ആഹ്വാനം.  

നോമ്പുകാലത്ത് മത്സ്യവും മാംസവും ഒഴിവാക്കുന്നതിനൊപ്പം മൊബൈൽ ഫോണുകളും സീരിയലുകളും ഉപേക്ഷിക്കണമെന്ന് രൂപതാ ബിഷപ്പ് ആവശ്യപ്പെട്ടു.

തലമുറകൾ മാറുന്നതിനനുസരിച്ച് പഴയ രീതികൾ പിന്തുടർന്നാൽ പോരാ, നോമ്പും നവീകരിക്കപ്പെടണം.

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ആശാനിഗ്രഹത്തിലൂടെയുള്ള പരിത്യാഗംകൂടിയാണ് നോമ്ബാചരണം നിലവിൽ വിശ്വാസി സമൂഹം 50 ദിവസത്തെ വലിയനോമ്ബ് ആചരിക്കുകയാണ്.  

ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്‌ടം കുറയ്‌ക്കാന്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ ആവശ്യപ്പെട്ടത്.  ഈ വ്രതാനുഷ്ഠാനം കുടുംബങ്ങളുടെയും നാടിന്റെയും നന്മയ്ക്കായി അനുഗ്രഹീതമാകുമെന്ന് വിശ്വാസികൾക്കുള്ള സന്ദേശത്തിൽ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.