Click to learn more 👇

വരാപ്പുഴ പടക്കനിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ഒരു മരണം, കുട്ടികള്‍ അടക്കം ഏഴു പേര്‍ക്ക് പരുക്ക്


എറണാകുളം: വരാപ്പുഴ മുട്ടിനകത്ത് പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ജെന്‍സണ്‍ (38), ഫ്രെഡിന(30), കെ.ജെ മത്തായി (69), എസ്തര്‍(7), എല്‍സ (5), ഇസബെല്‍ (8), നീരജ്(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.  സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  സമീപത്തെ ചില വീടുകളും തകര്‍ന്നു.  വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങൾ കുലുങ്ങി.  

സംഭവത്തില്‍ കെട്ടിടത്തിന്റെ 14 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പ്രകമ്ബനമുണ്ടായത്. 

റോഡ് സൗകര്യമില്ലാത്തതിനാൽ ഫയർ എൻജിനുകൾ അപകടസ്ഥലത്ത് എത്താൻ വൈകി. റോഡില്‍ പൈപ്പിട്ട് വെള്ളമെത്തിച്ചായിരുന്നു കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്.  ജില്ലാ കളക്ടർ രേണു രാജ്, റൂറൽ പോലീസ് മേധാവി എന്നിവർ സ്ഥലത്തെത്തി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.