നെടുമങ്ങാട് എംഎസ് ഫ്യൂവൽസ് ആണ് ഡിപ്പോയിലേക്ക് ഡീസൽ എത്തിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് ആയിരം ലിറ്റര്‍ വെട്ടിപ്പിലൂടെ നഷ്ടമാകുന്നത്. കുറവ് ശ്രദ്ധയിൽ പെട്ടപ്പോൾ ഡീസൽ അടുത്ത ഡീസൽ ടാങ്കിൽ എത്തിച്ചു.
നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ വിതരണം ചെയ്യുന്ന ഡീസലിൽ കുറവ് നേരിടുന്നതായി മാസങ്ങളായി ജീവനക്കാർ പരാതിപ്പെടുകയാണ്.
എന്നാൽ അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. നെടുമങ്ങാട് ഡിപ്പോയിലെ വാഹനങ്ങൾക്ക് മൈലേജ് കുറവായതിനാലും ഡ്രൈവർമാരും മെക്കാനിക്കുകളുടെയും പിടിപ്പുകേടുകൊണ്ടാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രത്യാരോപണം.